വോട്ടെടുപ്പ് ദിനത്തില്‍ ജില്ലയിലെ വിവിധ പോളിങ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നതിന് 3232 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. 802 പ്രിസൈഡിങ് ഓഫീസര്‍മാര്‍, 802 ഒന്നാം പോളിങ് ഓഫീസര്‍മാര്‍, 1616 പോളിങ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് വയനാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിന്യസിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം ആരംഭിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ജോലിക്ക് നിയോഗിച്ചിട്ടുള്ളവര്‍ക്ക് മാനന്തവാടി സെന്റ് പാട്രിക് ഹൈസ്‌കൂളില്‍ പരിശീലനം നടന്നു. ഇന്ന് (ഏപ്രില്‍ 4)ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കും നാളെ(ഏപ്രില്‍ 5) കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്