ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്ന ബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷാ നിർദ്ദേശ ബൂത്തുകളുമാണുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്. പ്രത്യേക സുരക്ഷാ ബൂത്തുകളിൽ സുഗമമായ പോളിങിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മാനന്തവാടി നിയോജക മണ്ഡലത്തിൽ 50, കൽപ്പ നിയോജക മണ്ഡലത്തിൽ 28, സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ആറ് വീതമാണ് പ്രത്യേക സുരക്ഷാ ബൂത്തുകൾ. പ്രശ്ന ബാധിത ബൂത്തുകൾ രണ്ടും മാനന്തവാടി നിയോജക മണ്ഡലത്തിലാണ്. ഈ ബൂത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഉണ്ടാകും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്