പൊഴുതന പഞ്ചായത്തിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും, യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുഫീദ തെസ്നി, എസ് ടി യു സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.വി കുഞ്ഞുമുഹമ്മദിനെയും, എസ് ടി യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി മൊയ്തീൻകുട്ടി സാഹിബിനെയും ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഹാരിസ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡൻ്റ് ടി ഉബൈദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.യു നൗഷാദ് സ്വാഗതം പറഞ്ഞു. എസ് ടി യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി മൊയ്തീൻ കുട്ടിയെ ജില്ലാ ലീഗ് സെക്രട്ടറി കെ ഹാരിസ് മെമെൻ്റോ നൽകി ആദരിച്ചു. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട മുഫീദ തെസ്നിയെ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റ് നദീറ മുസ്തഫ ആദരിച്ചു. സോഫ്ട് ബോൾ അഖിലേന്ത്യാ തലത്തിൽ നടന്ന മത്സരത്തിൽ വിജയിച്ച കേരള ടീം അംഗം മുഹമ്മദ് അമീന് മണ്ഡലം ലീഗ് സെക്രട്ടറി സലീം മേമന മൊമെൻ്റോ നൽകി. വിവിധ സെഷനുകളിലായി മുഫീദ തെസ്നി, സി മൊയ്തീൻ കുട്ടി, സലീം മേമന, നാസർ കാതിരി, കെ കെ ഹനീഫ, റഷീദ് കാതിരി, ടി കെ എം നൗഷാദ്, അസീസ് കരേക്കാടൻ, റഷീദ് എം കെ, മുഹമ്മദ് കുട്ടി സി, മൊയ്തീൻ കുട്ടി, ടി യൂസഫ്,ഷംസുദ്ദീൻ സി കെ എന്നിവർ സംസാരിച്ചു.

പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ