ജില്ലാ സാക്ഷരതാ മിഷന്‍ 2023 മെയ് മാസത്തില്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷ എഴുതിയവര്‍ക്കുള്ള രണ്ടാം വര്‍ഷ പരീക്ഷ, തുല്യതാ പരീക്ഷയില്‍ പരാജയപ്പെട്ട വിഷയങ്ങളിലെ രണ്ടാം വര്‍ഷ സപ്ലിമെന്ററി പരീക്ഷ, ഒന്നാം വര്‍ഷ തുല്യതാ പരീക്ഷ എന്നിവ ജൂലൈ അഞ്ച് മുതല്‍ 14 വരെ നടക്കുമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, ജി.വി .എച്ച്.എസ്.എസ് മാനന്തവാടി, ഗവ.സര്‍വ്വജന വൊക്കേഷണല്‍ എച്ച്.എസ്.എസ് ബത്തേരി, ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റ എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്