രോഹിത് ശർമ്മക് പകരകരാനാവാൻ അവനു സാധിക്കും. താരത്തെ ചൂണ്ടിക്കാട്ടി സേവാഗ്

ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ അടുത്ത അസൈൻമെന്റ് സിംബാബ്വെക്കെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയാണ്. പരമ്പരയിൽ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് ശുഭമാൻ ഗില്ലിനെയാണ്. പ്രധാനമായും ട്വന്റി20 ലോകകപ്പിൽ അണിനിരക്കാത്ത യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് സിംബാബ്വെയ്ക്കെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പിൽ ഉൾപ്പെട്ട 2 താരങ്ങൾ മാത്രമാണ് സിംബാബ്വെയ്ക്കെതിരെ കളിക്കുന്നത്. സഞ്ജു സാംസനും ജയസ്വാളും. എന്നാൽ ഇരുവർക്കും ലോകകപ്പിൽ ഒരു മത്സരങ്ങൾ പോലും കളിക്കാനും സാധിച്ചിരുന്നില്ല. സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ ശുഭമാൻ ഗില്ലിനെ നായകനാക്കി നിശ്ചയിക്കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.

എന്തുകൊണ്ടും രോഹിത് ശർമയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന താരമാണ് ഗിൽ എന്ന് സേവാഗ് പറയുകയുണ്ടായി. 2024 ട്വന്റി20 ലോകകപ്പിൽ ഗില്ലിന് കളിക്കാൻ സാധിക്കാതെ വന്നത് നിർഭാഗ്യം കൊണ്ട് മാത്രമാണ് എന്ന് സേവാഗ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ ഗില്ലിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് സേവാഗിന്റെ പക്ഷം.

“ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് കാലം ആശ്രയിക്കേണ്ട ഒരു താരമാണ് ഗിൽ. 3 ഫോർമാറ്റുകളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് ഗിൽ. കഴിഞ്ഞവർഷം മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി മാറാൻ ഗില്ലിന് സാധിച്ചിരുന്നു.”- സേവാഗ് പറയുന്നു.

“നിർഭാഗ്യം കൊണ്ട് മാത്രമാണ് 2024 ട്വന്റി20 ലോകകപ്പിൽ ഗില്ലിന് കളിക്കാൻ സാധിക്കാതെ വന്നത്. എന്നെ സംബന്ധിച്ച് ഇപ്പോൾ ഗില്ലിനെ നായകനാക്കി മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ ശരി തന്നെയാണ്. നാളെ ഒരിക്കൽ രോഹിത് ശർമ പടിയിറങ്ങുമ്പോൾ അവന് പകരക്കാരനാവാൻ പറ്റുന്ന താരമാണ് ശുഭമാൻ ഗിൽ. നായകത്വത്തിലായാലും അവൻ മികവ് പുലർത്തും.”- സേവാഗ് കൂട്ടിച്ചേർത്തു. സിംബാബ്വെയ്ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യൻ യുവതാരങ്ങളെല്ലാം തിരികെ ടീമിലേക്ക് എത്തുകയാണ്. റിങ്കു സിംഗ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നീ റിസർവ് താരങ്ങൾക്കും പരമ്പരയിൽ അവസരം ലഭിക്കും.

ഇവർക്കൊപ്പം അഭിഷേക് ശർമ, നിതീഷ് റെഡ്‌ഡി, റിയാൻ പരഗ്, തുഷാർ ദേശ്പാണ്ടെ തുടങ്ങിയ ഐപിഎൽ താരങ്ങൾക്കും ഇന്ത്യൻ ടീമിലേക്ക് സിംബാബ്വെ പരമ്പരയിലൂടെ വിളി വന്നിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 6ന് ഹരാരയിൽ വച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം ജൂലൈ 7ന് തന്നെ നടക്കും. പരമ്പരയിലെ അവസാന മത്സരം ജൂലൈ 14നാണ് നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ അടക്കമുള്ളവർക്ക് പരമ്പരയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.