ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ; വമ്പൻ തീരുമാനവുമായി ജയ് ഷാ

ടി20 ലോകകപ്പ് നേടിയ ടീമിന് സമ്മാനമായി 125 കോടി രൂപ നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടീം ഇന്ത്യയുടെ ആഗോള വേദിയിലെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ വളരെയധികം അഭിമാനവും ആദരവുമാണ് തോന്നുന്നത്. വിമർശകരുടെ വായടപ്പിക്കുന്ന ജയമാണ് ഇന്ത്യൻ ടീം നേടിയത് എന്നും ജയ് ഷാ വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും സമ്ബന്നമായ ക്രിക്കറ്റ് ഭരണസമിതി എന്ന നിലയില്‍ എല്ലായ്പ്പോഴും ശ്രദ്ധ നേടാറുണ്ട് ബിസിസിഐ. ഇപ്പോള്‍ ലോകകപ്പ് നേടുന്ന ടീമിന് നല്‍കുന്ന സമ്മാനത്തിന്റെ കാര്യത്തിലും തങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും ഉന്നതിയില്‍ ആണെന്ന് കാണിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ച ഒരു പോസ്റ്റിലൂടെയാണ് ജയ് ഷാ ടീമിന്റെ സമ്മാനത്തെ കുറിച്ച്‌ വ്യക്തമാക്കിയത്. ‘2024 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ടൂർണമെൻ്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനുംഅഭിനന്ദനങ്ങള്‍!’ എന്നും ജയ് ഷാ വ്യക്തമാക്കി.

‘ഈ ടീം യഥാർത്ഥത്തില്‍ വളർന്നുവരുന്ന, ഊർജ്ജസ്വലമായ, പ്രതിരോധശേഷിയുള്ള ഇന്ത്യയെ ലോകത്തിനു മുൻപില്‍ വെളിപ്പെടുത്തുന്നതാണ്. ക്രിക്കറ്റ് ലോകത്ത് അതിൻ്റെ ശരിയായ സ്ഥാനം ഉറപ്പിച്ചുകൊണ്ട് ഇന്ത്യയിലെ കായികരംഗത്തെ ഭരണസമിതി എന്ന നിലയില്‍, ഈ ടീമിൻ്റെ വിജയത്തില്‍ ബിസിസിഐ ഒരു പങ്കുവഹിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ശരിയായ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ശ്രദ്ധയും പരിശ്രമവും കൊണ്ട് ടീം ഇന്ത്യ നമ്മെയെല്ലാം അപാരമായ അഭിമാനം കൊണ്ട് നിറയ്ക്കുന്നു’ എന്നും ജയ് ഷാ വ്യക്തമാക്കി.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.