ലക്കിടിയിലെ ‘എൻ ഊര് ‘ ഗോത്ര പൈതൃക ഗ്രാമം എൻട്രൻസ് കവാടം മുതൽ ആരംഭിക്കുന്ന ഇൻ്റർലോക്ക് റോഡിൻ്റെ അറ്റകുറ്റപണികൾ ചെയ്യുന്നതിന് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സബ്ബ് കലക്‌ടർ ആൻഡ് പ്രസിഡന്റ് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി, പൂക്കോട് വിലാസത്തിൽ ജൂലൈ 16 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ- 04936 292902, 9778780522

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ