സുനിറ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

യുവത്വത്തിൽ തന്നെ ശരീരത്തിൻ്റെ പലഭാഗങ്ങളിലും ക്യാൻസർ പിടിപെട്ടപ്പോഴും ആത്മ ധൈര്യത്തോടെ
കാൻസർ രോഗികളോട് സംവദികനും അവരെ ചികിത്സയ്ക്കായി മാനസികമായി തയ്യാറാക്കാനും പ്രവർത്തിച്ച പൊതു പ്രവർത്തകയും
വനിതാലീഗ് മുണ്ടക്കുറ്റി ശാഖ പ്രസിഡണ്ടുമായിരുന്ന
സുനീറാ മുണ്ടക്കുറ്റി അനുസ്മരണയോഗവും പ്രാർത്ഥനാ സദസ്സും പടിഞ്ഞാറത്തറ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി നടത്തി. വയനാട് ജില്ലാ മുസ്‌ലിംലീഗ് പ്രവർത്തക സമിതി അംഗം എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് റഹ്മത്ത് ഗഫൂർ അധ്യക്ഷത വഹിച്ചു.
മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ അസീസ് കോറോം അനുസ്മരണ പ്രഭാഷണം നടത്തി. കാപ്പുണ്ടിക്കൽ മഹല്ല് ഖത്തീബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടരി സി.ഇ ഹാരിസ്,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഉസ്മാൻ, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എൻ.പി, കളത്തിൽ മമ്മൂട്ടി,സി.കെ നവാസ്,
കെ.കെ മമ്മൂട്ടി അബ്ദു,പി.മായൻ,കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ട് കാഞ്ഞായ്‌ ഇബ്രാഹിം,വനിതാ ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ.കെ അസ്മ,
കെ.ടി കുഞ്ഞബ്ദുള്ള,
യൂത്ത് ലീഗ് നേതാക്കളായ ഷമീർ, കെ ഷാജി, മണ്ഡലം ട്രഷറർ ഗഫൂർ,സിഎസ് ടി യു നേതാക്കളായ മമ്മൂട്ടി പി.സി, ഗഫൂർ.,എം അബ്ദുറഹ്മാൻ, യൂനുസ് വാഫി, മൊയ്തു കെ അബ്ദുറഹ്മാൻ.സഫീറ അഷ്റഫ് ‘ജമീല ‘ .എന്നിവർ സംസാരിച്ചു. നസീമ പൊന്നാണ്ടി സ്വാഗതവും കെ.ടി ആയിഷ നന്ദിയും പറഞ്ഞു..

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.