മഴക്കാല വിനോദ സഞ്ചാരത്തിന്റെ വൈവിധ്യങ്ങള്‍ അടയാളപ്പെടുത്തി വയനാട് മഡ് ഫെസ്റ്റ് സീസണ് 2 സമാപിച്ചു. വയനാടന്‍ മഴയുടെ വിഭിന്ന ഭാവങ്ങളില്‍ വേറിട്ട മത്സരങ്ങളും ആകര്‍ഷകമായി മാറുകയായിരുന്നു. ജൂലൈ 6 മുതല്‍ 14 വരെ
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ മത്സരങ്ങളില്‍ ജില്ലയ്ക്ക് അകത്തും പുറത്ത് നിന്നുമായി ഒട്ടേറെ പേര് പങ്കെടുത്തു. വിദേശ വിനോദ സഞ്ചാരികളെയും അഭ്യന്തര വിനോദ സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കാന്‍ വയനാട് മഡ് ഫെസ്റ്റിവലിന് കഴിഞ്ഞു. കര്‍ളാട് തടാകത്തില്‍ അരങ്ങേറിയ കയാക്കിങ്ങ് മത്സരം ജില്ലയിലെ മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ പുതിയ തുടക്കമായി. പാടത്തെ ചെളിമണ്ണിലും ഫുട്ബോള്‍ ആരവങ്ങളുടെ ഷോട്ടുകളുയര്ത്തിയ മഡ് ഫുട്ബോള്‍ മത്സരത്തിന് സാക്ഷ്യം വഹിക്കാനും നിരവധിയാളുകള്‍ എത്തിയിരുന്നു. മഡ് ഫെസ്റ്റ് മരത്തോണ് മത്സരത്തില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ സാബു പോള്‍ ഒന്നാം സ്ഥാനവും തോമസ് പുള്ളിതാഴത്ത് രണ്ടാം സ്ഥാനവും നേടി. പഞ്ചഗുസ്തി ഒന്നാം സ്ഥാനം അര്ജുന് ശങ്കര്‍, രണ്ടാം സ്ഥാനം അഭിനവ് മഹാദേവ്, പഞ്ചഗുസ്തി മത്സരം 70 വയസ്സിന് മുകളില്‍ ഒന്നാം സ്ഥാനം ജോസ് വില്‍സണ്‍, രണ്ടാം സ്ഥാനം ടിജു മാത്യു, ജില്ലാതല മഡ് വോളിബാള്‍ മത്സരം – ഒന്നാം സ്ഥാനം കല്യാണി ഹോംസ്റ്റേ കാട്ടിക്കുളം, രണ്ടാം സ്ഥാനം കരിമ്പിളി വാളാട് , കയാക്കിംഗ് മത്സരം – ഒന്നാംസ്ഥാനം അളകനന്ദ & ടുക്കൂ , രണ്ടാം സ്ഥാനം അക്ഷയ് അശോക് ധാമന് സിംഗ്
, ജില്ലാതല മഡ് ഫുട്ബോള്‍ മത്സരം ഒന്നാം സ്ഥാനം വൈ സി സി നേടിയഞ്ചേരി, രണ്ടാം സ്ഥാനം നവജ്യോതി പാക്കം, ജില്ലാതല കബഡി മത്സരം ഒന്നാം സ്ഥാനം അഹോരാ പടിഞ്ഞാറത്തറ, രണ്ടാം സ്ഥാനം ലെജന്‍ഡ് തൊണ്ടര്‍നാട് , ജില്ലാതല വടംവലി മത്സരത്തില്‍ തണ്ടര്‍ ബോയ്സ് മീനങ്ങാടി ഒന്നാം സ്ഥാനവും , സുല്‍ത്താന്‍ ബോയ്സ് സുല്‍ത്താന്‍ബത്തേരി രണ്ടാം സ്ഥാനവും നേടി.
ജില്ലാതല സമാപന സമ്മേളനം ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫികളും ചടങ്ങില്‍ സമ്മാനിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത് , ഡിടിപിസി സെക്രട്ടറി കെ.ജി.അജേഷ്, മാനേജര്‍മാരായ പി.പി.പ്രവീണ്‍, ബിജു ജോസഫ്, കോഡിനേറ്റര്‍ ലൂക്കോ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ