കാലവർഷം: വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണം; ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു.

ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലയുടെ ചാർജ്ജുള്ള വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കളക്ടർ നിർദേശിച്ചു. താലൂക്ക് തലത്തിൽ മഴക്കാല പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും കൂടുതൽ ക്യാമ്പുകൾ ക്രമീകരിക്കേണ്ടി വന്നാൽ ആവശ്യമായ ഒരുക്കങ്ങൾ സജ്ജികരിച്ചിട്ടുണ്ടെന്നും യോഗത്തിൽ തഹസിൽദാർമാർ അറിയിച്ചു. നൂൽപ്പുഴ, ചീരാൽ വില്ലേജുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ബന്ധു വീടുകളിൽ പോയവർ ഉൾപ്പെടെ 96 പേരെ ഇതുവരെ മാറ്റി പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. മരം വീണ് 12 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കോളനികളുൾപ്പെടെ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് തദ്ദേശസ്വയം ഭരണ ജോയിന്റ് ഡയറക്ടർ പറഞ്ഞു. ജില്ലയിലെ വിവിധ ലയങ്ങളിൽ പരിശോധന നടത്തി അറ്റകുറ്റപ്പണി ആവശ്യമായ ലയങ്ങളിൽ നടപടി സ്വീകരിച്ചതായി പ്ലാന്റേഷൻ മാനേജർ യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി നടന്ന യോഗത്തിൽ എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി ടി നാരായണൻ, തഹസിദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.