പുൽപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വീടിന്റെ മുറ്റത്തോട് ചേർന്ന 50 അടി താഴ്ച്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. പുൽപ്പള്ളി താഴെയങ്ങാടി ചേലാമഠത്തിൽ തോമസി ന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. കരിങ്കല്ലുകൊണ്ട് കെട്ടികുടി വെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറായിരുന്നു ഇത്. റവന്യൂ വകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







