2018 ആവർത്തിക്കുമോ എന്നാശങ്ക; ഓഗസ്റ്റ് മൂന്നാം വാരം മുതൽ രണ്ടാഴ്ചത്തേക്ക് കേരളത്തിൽ പ്രവചിക്കുന്നത് കനത്ത മഴ സാധ്യത: കാലാവസ്ഥ പ്രവചനത്തിന്റെ വിശദാംശങ്ങൾ വായിക്കാം

സംസ്‌ഥാനം വീണ്ടും തീവ്രമോ അതിതീവ്രമോ ആയ മഴയുടെ പിടിയിലേക്ക്‌. ഇതു സംബന്ധിച്ച ശക്‌തമായ സൂചനകളാണ്‌ കാലാവസ്‌ഥാ ഗവേഷകര്‍ നല്‍കുന്നത്‌. ഈ മാസം മൂന്നാംവാരം മുതല്‍ രണ്ടാഴ്‌ചത്തേക്കാണു മഴസാധ്യത നിലനില്‍ക്കുന്നത്‌. 2018 ല്‍ പ്രളയമുണ്ടായതും ഓഗസ്‌റ്റിലെ സമാന കാലയളവിലാണെന്നത്‌ ആശങ്കയുണര്‍ത്തുന്നുണ്ട്‌.

ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഓഗസ്‌റ്റ് മൂന്നാം വാരത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പ്രവേശിക്കുന്നതാണ്‌ മഴയ്‌ക്കു കാരണമാകുക. മഴമേഘങ്ങളുമായി പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടുള്ള കാറ്റിന്റെ പ്രയാണമാണ്‌ ആഗോള മഴപ്പാത്തി. ഇതുമൂലം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികളും ന്യൂനമര്‍ദങ്ങളും രൂപമെടുക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്‌.

തീവ്രമോ അതിതീവ്രമോ ആയ മഴയ്‌ക്കാണു സാധ്യതയെന്നും സെപ്‌റ്റംബര്‍ ആദ്യവാരം വരെ മഴ നീണ്ടുനില്‍ക്കുമെന്നാണ്‌ അനുമാനമെന്നും കുസാറ്റ്‌ റഡാര്‍ ഗവേഷണ വിഭാഗം ഡയറക്‌ടര്‍ ഡോ.എസ്‌. അഭിലാഷ്‌ വ്യക്‌തമാക്കി. ന്യൂനമര്‍ദങ്ങളുടെയും ചക്രവാതച്ചുഴിയുടെയും ഫലമായുണ്ടാകുന്ന മഴക്കാറ്റിന്റെ ദിശ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. കരയിലേക്കാണു കാറ്റിന്റെ ദിശയെങ്കില്‍ കേരളത്തില്‍ മഴ കനക്കും.

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മഴപ്പാത്തി കടന്നുപോകുമ്ബോള്‍തന്നെ പസഫിക്ക്‌ മേഖലയിലെ എല്‍നിനോ കടല്‍ തണുക്കുന്ന ലാനിന എന്ന അവസ്‌ഥയിലേക്കു മാറുന്നതും മഴകൂടാന്‍ ഇടയാക്കാം. മണിക്കൂറില്‍ 100.5 മില്ലിമീറ്റര്‍ മുതല്‍ 200.5 മില്ലിമീറ്റര്‍ വരെ പെയ്യുന്നതാണു തീവ്രമഴ. 200.5 നു മേല്‍ അതിതീവ്ര മഴയായി കണക്കാക്കും.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആപ്പ് സ്റ്റോറിന് പിന്നാലെ പ്ലേ സ്റ്റോറിലും ഒന്നാമത്; വന്‍ നേട്ടവുമായി അറട്ടൈ ആപ്പ്

ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ ‘അറട്ടൈ’ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ചാർട്ടുകളിലും അറട്ടൈ ഒന്നാമതെത്തിയിരിക്കുകയാണ്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ്

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’

ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ

2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് വേണ്ട; കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികള്‍ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളില്‍ ചുമ സിറപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് (ഡിജിഎച്ച്‌എസ്) മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഒമ്ബത് കുട്ടികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.