പനമരം:സമൂഹത്തിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ അധികരിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധക്കോട്ട തീർക്കുവാൻ ലോക യുവജന ദിനത്തിൽCAD (community againat drugs)എന്ന ലഹരി വിരുദ്ധ സേനയുമായി പനമരം ജിഎച്ച്എസ്എസ് ലെ ചലഞ്ചേഴ്സ് ക്ലബ്ബും ജനമൈത്രി എക്സൈസ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ പ്രതിരോധ സേന രൂപീകരിച്ചു. സ്കൂളുകളിലും ടൗണുകളിലും വീടുകളിലും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സേന രൂപീകരിച്ചത്. ഇതിൻറെ ആദ്യഘട്ടമായി ഈ സേനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിമുക്തി വയനാട് ജില്ലാ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ AJഷാജി ക്ലാസ് എടുത്തു. ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ പിടിഎ പ്രസിഡണ്ട് കെ ടി സുബൈർ, ഷിംജി ജേക്കബ് ,നൗഫൽ kT, മൻസൂർ അലി ,
സജിമാത്യു, ,നവാസ്.T ,രേഖK എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ സേനക്കാവശ്യമായ യൂണിഫോം കെയർലൈവ് എംഡി ശ്രീ. സുഹൈൽ ആണ് കുട്ടികൾക്ക് നൽകിയത്.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ