“ആദ്യം പ്രവർത്തനം ആരംഭിക്കുക കോഴിക്കോട്, കോട്ടയം അല്പം കൂടി കാത്തിരിക്കേണ്ടി വരും”: പുതിയ ലുലു മാളുകളെ കുറിച്ചുള്ള അപ്ഡേറ്റ് ഇങ്ങനെ…

ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

“എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും” ലുലു മാള്‍സ് ഇന്ത്യ ലിങ്ക്ഡ്‌ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.

“കോഴിക്കോട് മാങ്കാവില്‍ സ്ഥിതി ചെയ്യുന്ന ഈ മാള്‍ 3.5 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു, മൂന്ന് നിലകളിലായി ഷോപ്പിംഗ് സൗകര്യമുണ്ട്. ഇതില്‍ 1.5 ലക്ഷം ചതുരശ്ര അടി ലുലു ഹൈപ്പർമാർക്കറ്റായിരിക്കും. 16 വൈവിധ്യമാർന്ന ബ്രാൻഡുകളുള്ള 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, പാൻ ഏഷ്യൻ റെസ്റ്റോറൻ്റ്, കുട്ടികള്‍ക്കുള്ള ഗെയിമിംഗ് ഏരിയ എന്നിവയും കോഴിക്കോട് ലുലു മാളില്‍ ഉള്‍പ്പെടുന്നു. ലുലു മാള്‍ കോഴിക്കോട്ടെ ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കുക, സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവിക്കുക.” എന്നും ലുലു കുറിച്ചു.

കേരളത്തില്‍ അടുത്ത ലുലു മാള്‍ തുറക്കുക കോഴിക്കോട് ആയിരിക്കുമെന്ന് പാലക്കാട്ടെ ലുലു മാള്‍ ഉദ്ഘാടന വേളയില്‍ എം എ യൂസഫ് അലി തന്നെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിന്റെ പ്രവർത്തികള്‍ 80 % പൂർത്തിയായതായും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.നേരത്തെ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ചേര്‍ന്നുള്ള പദ്ധതിയായിരുന്നു കോഴിക്കോട്ടുണ്ടായിരുന്നതെങ്കിലും 2021 ല്‍ ഇത് ലുലു മാള്‍ എന്നതിലേക്ക് മാറ്റുകയായിരുന്നു. മാളുകള്‍ കൂടാതെ കേരളത്തില്‍ ആറ് പുതിയ റീറ്റെയ്ല്‍ സെന്ററുകളും ലുലു പദ്ധതിയിട്ടിരിക്കുന്നുണ്ട്.

കോഴിക്കോടിന് പുറമെ കോട്ടയത്തെ ലുലു മാളിന്റെ പ്രവർത്തനവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടയത്തെ നിർമ്മാണ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഇവിടേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റും ആരംഭിച്ചിരുന്നു. ഇവിടങ്ങളില്‍ മാത്രമല്ല തൃശൂർ, പെരിന്തല്‍മണ്ണ, തിരൂർ ഉള്‍പ്പെടെ 8 സ്ഥലങ്ങളില്‍ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ ആരംഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തെ തന്നെ ലുലു മാള്‍ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.