യുവ ഡോക്ടറുടെ കൊലപാതകം; വിവാദം കത്തുന്നു, കേരളത്തിലും യുവ ഡോക്ടർമാർ നാളെ സമരത്തിന്, കരിദിനം ആചരിക്കും

തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ യുവ ഡോക്ടർമാർ നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് സമരം ചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്.

പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിൻ്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. അക്രമത്തെ അപലപിച്ച് ഐഎംഎയും രം​ഗത്തെത്തി. അധികൃതരുടെ ആവ‍‍ർത്തിച്ചുള്ള അനാസ്ഥ കാരണമാണ് അക്രമമുണ്ടായത്. സിബിഐ അന്വേഷണം നടക്കവേ ഡോക്ട‍ർമാരടക്കം ആക്രമിക്കപ്പെട്ടു. ക്രമസമാധാനം തക‍ർന്നതിന്റെ വ്യക്തമായ തെളിവാണിത്. അടിയന്തര യോ​ഗം ചേർന്ന് ഐഎംഎ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.