എനിക്കൊരു മികച്ച പങ്കാളിയെ കിട്ടി; എംബാപ്പെയുടെ റയൽമാഡ്രിഡ് അരങ്ങേറ്റത്തിൽ ജൂഡ് ബെല്ലിംഗ്ഹാം

മാഡ്രിഡ്: അറ്റ്ലാൻ്റയ്‌ക്കെതിരായ റയൽ മാഡ്രിഡിന്റെ യുവേഫ സൂപ്പർ കപ്പ് വിജയത്തിന് ശേഷം എംബാപ്പെയെ പ്രശംസിച്ച് ജൂഡ് ബെല്ലിംഗ്ഹാം. മിടുക്കനായ സാങ്കേതിക മികവ് ഏറെയുള്ള ഒരാളെ എനിക്ക് പങ്കാളിയായി കിട്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ പരിചയ സമ്പത്തിൽ നിന്ന് കൂടുതൽ പഠിക്കണമെന്നാണ് ആഗ്രഹമെന്നും ജൂഡ് ബെല്ലിംഗ്ഹാം പറഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളും യൂറോപ്പ ലീ​ഗ് വിജയികളും തമ്മിൽ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ തന്നെ എംബാപ്പെ ഇറങ്ങിയിരുന്നു. മത്സരത്തിന്റെ 69-ാം മിനുറ്റിൽ എംബാപ്പെ പെനാൽറ്റിയിലൂടെ ഗോളും നേടിയിരുന്നു.

നേരത്തെ ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ത്രയങ്ങൾക്കൊപ്പം എംബാപ്പെയെ പരിശീലകൻ കാർലോ ആൻസലോട്ടി എവിടെയിറക്കുമെന്ന ആകാംഷയുണ്ടായിരുന്നു. യൂറോപ്പ ലീ​ഗ് ജേതാക്കളായ അത്‍ലാന്റ എഫ് സിയെ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഫെഡെറിക്കോ വാൽവെർദെ റയലിനായി ആദ്യ ​ഗോൾ നേടി. ഇത് റയൽമാഡ്രിഡിന്റെ ആറാം സൂപ്പർ കപ്പ് കിരീടമാണ്. അതേ സമയം റയൽ മാഡ്രിഡിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ എംബാപ്പെ 50 ഗോളെന്ന നാഴിക കല്ല് പിന്നിടുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി പറഞ്ഞു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.