ഉരുള്‍ ദുരന്തം; മൊറട്ടോറിയം അല്ല വായ്പകള്‍ എഴുതി തളളുകയാണ് ആവശ്യ: ആനി രാജ

ഉരുള്‍ പൊട്ടല്‍ ദുരന്തം അനുവഭിക്കുന്നവര്‍ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകള്‍ക്ക് മൊറട്ടോറിയം അല്ല വായ്പകള്‍ പൂര്‍ണമായും എഴുതി തളളുകയാണ് വേണ്ടതെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ആനി രാജ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മരണപ്പെട്ടവര്‍ക്കു മാത്രം സഹായം എന്ന സമീപനം മാറ്റണം. 10, 11, 12 വാര്‍ഡുകളിലെ മുഴുവന്‍ ജനങ്ങളുടേയും കടങ്ങള്‍ എഴുതി തളളണം. ദേശസാത്കൃത ബാങ്കുകള്‍ മാത്രമല്ല, മറ്റ് ധനകാര്യസ്ഥാപനങ്ങളിലേയും കടങ്ങള്‍ എഴുതി തളളണം. ധന കാര്യ സ്ഥാപനങ്ങളുടെ സമീപനങ്ങളില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. കര്‍ഷകര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി എല്ലാ വരേയും ഉള്‍ക്കൊളളുന്നതാകണം പുനരധിവാസമെന്നും ആനി രാജ പറഞ്ഞു. പത്ര സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി വസന്തം, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി ജെ ചാക്കോച്ചന്‍, വി കെ ശശിധരന്‍ പങ്കെടുത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 15 അംഗ സംഘത്തിന്റെ പേര് വെളിപ്പെടുത്തണം; ആനി രാജ
കല്‍പറ്റ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉളള 15 അംഗ സംഘത്തിന്റെ പേര് വെളിപ്പെടുത്തണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. ഇതില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ല. റിപ്പോര്‍ട്ട് പുറത്ത് വരാന്‍ വൈകിയപ്പോള്‍ തന്നെ അപകടം മണത്തതാണ്. സംസ്ഥാനത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തൊഴില്‍ ഇടങ്ങളിലെ ലൈഗിക അതിക്രമങ്ങള്‍ തടയാന്‍ നിയമം കര്‍ശനമായി നടപ്പാക്കണം. ഇതിന്റെ ഭരണ ഘടന ബാധ്യത സര്‍ക്കാറിനുണ്ട്. പുറത്തു വന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോക്സോ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് സ്വമേധയാ കേസ് എടുക്കണം

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.