കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെയും പിന്നിൽ അല്ലാതെ ചിലപ്പോഴെങ്കിലും മുന്നിലായി പ്രവർത്തനം കാഴ്ച വെക്കാൻ കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിന് കഴിഞ്ഞിട്ടുണ്ട്.
2018ലെ പ്രളയ കാലത്തും കോവിഡ് കാലത്തും ആ പ്രവർത്തനം നമ്മൾ കണ്ടതാണ്. അടുത്തകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഫയർഫോഴ്സിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സ്‌കൂബ ഡൈവിംഗ് യൂണിറ്റും നടത്തിയ അങ്ങേയറ്റം പ്രശംസനീയമായ ഇടപെടൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഫയർഫോഴ്സ് ഉൾപ്പെടെ എല്ലാവരും കാഴ്ചവച്ചത്. ഇത്തരം ദുരന്ത മുഖങ്ങളിൽ നമ്മുടെ നാടിന്റെ പ്രത്യേകതയായ ജനങ്ങളുടെ സഹകരണവും പിന്തുണയും മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സഹായിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തങ്ങൾക്കിടയാക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസം കാലാവസ്ഥാ വ്യതിയാനമാണ്. നിർഭാഗ്യവശാൽ അതിന് ഏറ്റവും കൂടുതൽ നാം ഇരയാവുന്നു. പ്രകൃതിദുരന്തം ഏത് ഘട്ടത്തിലും സംഭവിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആപത്ത് പെട്ടെന്ന് ഇല്ലാതാവുന്ന ഒന്നല്ല. ഇത്തരം ആപത്ത് സംഭവിക്കാൻ ഇടയുണ്ട് എന്ന കരുതൽ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതായിട്ടുണ്ട്. അതിന്റെ ഒരു ഭാഗം ഏത് ഘട്ടത്തിലും ഇടപെടാൻ ഇത്തരം സേനകളെ പ്രാപ്തമാക്കുക എന്നതാണ്