മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെ ക്ടർ(ഗ്രേഡ്) സുനിൽ.കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധ നയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ 10 ലിറ്റർ ചാരായവും,25 ലിറ്റ൪ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാൽ കുളത്താട പോരൂർ റോഡിൽ ആറോല ദാരോത്ത് ഉന്നതിയിലെ ബാ ല(48)നെ അറസ്റ്റ് ചെയ്‌തു.എക്സൈസ് പ്രിവന്റ്റീവ് ഓഫീസർ ചന്തു പി.കെ,സി.ഇ.ഒമാരായ അരുൺ കെ.സി, ജിതിൻ പി. പി, ഡബ്ല്യു.സി. ഇ.ഒ സിബിജ പി.പി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.