റോഡുകൾ ചോരപ്പുഴയാകരുത്, കടുപ്പിച്ച് ഗഡ്‍കരി; ഹൈവേകളിൽ ഈ ഹൈടെക് ട്രാഫിക് സംവിധാനങ്ങൾ

രാജ്യത്തെ ഉയർന്ന ജനസാന്ദ്രതയുള്ള ഇടനാഴികളിലും ദേശീയ പാതകളിലും അഡ്വാൻസ്‍ഡ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (എടിഎംഎസ്) നടപ്പിലാക്കിക്കൊണ്ട് ഇന്ത്യാ ഗവൺമെൻ്റ് രാജ്യവ്യാപകമായി റോഡ് സുരക്ഷാ ശ്രമങ്ങൾ ശക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2019ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ആക്ട് അനുസരിച്ചാണ് ഈ നടപടി. നിർണായക മേഖലകളിൽ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഇലക്ട്രോണിക് നിരീക്ഷണ, എൻഫോഴ്‌സ്‌മെൻ്റ് ഉപകരണങ്ങളുടെ ഉപയോഗം ഈ നിയമം നിർബന്ധമാക്കുന്നു. സാങ്കേതിക മുന്നേറ്റങ്ങളിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയുടെ നിർദ്ദേശ പ്രകാരമാണ് ഈ നീക്കമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ-സംസ്ഥാന പാതകളിലും നിശ്ചിത ജനസംഖ്യാ പരിധിയുള്ള നഗരപ്രദേശങ്ങളിലും സ്പീഡ് ക്യാമറകൾ, സിസിടിവി ക്യാമറകൾ, സ്പീഡ് ഗണ്ണുകൾ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സംവിധാനങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് എൻഫോഴ്സ്മെൻ്റ് ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് 2019 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന ഈ നിയമം വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന്, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം 2021 ഓഗസ്റ്റിൽ ഉയർന്ന അപകടസാധ്യതയുള്ളതും ഉയർന്ന സാന്ദ്രതയുള്ളതുമായ ഇടനാഴികളെ ലക്ഷ്യമിട്ട് പ്രത്യേക നിയമങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ്റെ നാമകരണ പ്രഖ്യാപനം നടത്തി

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന്റെ നാമകരണം നടത്തി . കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.