കളക്ട്രേറ്റിൽ ദേശീയ ഭരണഘടനാ ദിനം ആചരിച്ചു.ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഭരണഘടനാ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഭരണ ഘടന നിര്‍മ്മാണസഭ ഭരണ ഘടന അംഗീകരിച്ച 1949 നവംബര്‍ 26 ന്റെ ഓര്‍മ പുതുക്കലാണ് ദേശീയ ഭരണഘടന ദിനമായി ആചരിക്കുന്നത്.കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ.അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.







