തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവ് ചെയ്യാം. ഇതിനായി ബസിൽനിന്ന് അഞ്ച് രൂപയുടെ കൂപ്പൺ കണ്ടക്ടർമാർ യാത്രക്കാർക്ക് നൽകും. സ്ഥിരം യാത്രക്കാരെ ആകർഷിക്കാനാണ് പദ്ധതിയെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.
മുതിർന്ന പൗരന്മാർ, വനിതകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവര്‍ക്ക്രാ രാവിലെയാത്രയിൽ സീറ്റ് ലഭിക്കുമെങ്കിലും വൈകിട്ട് മടക്കയാത്രയിൽ സീറ്റ് ലഭിക്കാറില്ലെന്ന പരാതിയെത്തുടർന്നാണ് നടപടി. രാവിലെ ട്രിപ്പിൽ യാത്ര ചെയ്യുന്നവർ വൈകിട്ട് തിരിച്ചുള്ള ബസിൽ സീറ്റ് ഉറപ്പാക്കാൻ കണ്ടക്ടർമാരിൽനിന്ന് കൂപ്പൺ വാങ്ങിയാൽമതി. എന്നാൽ, ഒരു ദിവസം ഒരു ബസിൽ 30ൽ കൂടുതൽ കൂപ്പൺ നൽകില്ല. ശേഷിക്കുന്ന സീറ്റുകൾ കൂപ്പണില്ലാത്തവര്‍ക്കായി മാറ്റിവയ്‌ക്കും.
കൂപ്പണുള്ള യാത്രക്കാർക്ക് ബസിൽ കയറുന്നതിനുള്ള മുൻഗണന കണ്ടക്ടർമാർ ഉറപ്പാക്കും. ഒരേ ബസിലെ മുഴുവൻ സീറ്റും മുൻഗണനാ കൂപ്പൺ പ്രകാരം യാത്രാക്കാർ ആവശ്യപ്പെട്ടാൽ ആ ഷെഡ്യൂളിൽ അതേ റൂട്ടിൽ പകരം മറ്റൊരു ബസ് സർവീസ് നടത്തും.

വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.







