ന്യൂഡൽഹി :ലാൻഡ് ഫോണിൽ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോൾ ഇനി നമ്പറിന് മുന്നിൽ പൂജ്യം കൂടി ചേർക്കണം. രാജ്യത്ത് ജനുവരി ഒന്നുമുതൽ ഇത് നിലവിൽ വരും. പുതിയ മാറ്റത്തിനുള്ള നടപടിയെടുക്കാൻ ടെലികോം കമ്പനികൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകി.
ഫിക്സഡ് ലൈനുകളിൽ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോൾ പൂജ്യം കൂടി ചേർക്കാനായി മേയ് 20ന് ട്രായി നൽകിയ നിർദ്ദേശം അംഗീകരിച്ചാണ് കേന്ദ്ര ടെലികോം മന്ത്രാലയം സർക്കുലർ പുറത്തിറക്കിയത്.