നെഹ്റുവിന്‍റെ ചിത്രം, സേനയുടെ ലോഗോ; പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വന്ന വീഡിയോ കോൾ, വമ്പൻ തട്ടിപ്പിന് ശ്രമം

ബംഗളൂരു: ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബര്‍ തട്ടിപ്പിനിരയാക്കാൻ ശ്രമം. മുംബൈയിൽ സൈബർ കേസ് രജിസ്റ്റർ ചെയ്‌തെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം നടന്നത്. തൃശൂർ സ്വദേശി ഡിന്‍റോ ജോസഫാണ് ബംഗളൂരു സിറ്റി പൊലീസിൽ പരാതി നൽകിയത്. പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വീഡിയോ കോളിലായിരുന്നു ഭീഷണി. കേസ് റദ്ദാക്കാൻ പണം ആവശ്യപ്പെട്ടുവെന്ന് ഡിന്‍റോയുടെ പരാതിയില്‍ പറയുന്നു. സമാനമായി ബംഗളൂരുവിൽ തട്ടിപ്പുകൾ വര്‍ധിക്കുകയാണ്. വീഡിയോ കോളില്‍ കാണുമ്പോൾ പൊലീസ് സ്റ്റേഷൻ തന്നെയാണെന്നാണ് തോന്നിയതെന്ന് ഡിന്‍റോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസാര രീതിയും പൊലീസിന്‍റേത് പോലെ തന്നെയായിരുന്നു. ജുഹു പൊലീസ് എന്ന് പറഞ്ഞാണ് വിളിച്ചത്. ആദ്യം കേസ് പേരിലുണ്ടെന്ന് പറഞ്ഞ് ഓഡിയോ കോൾ ആണ് വന്നത്. ഇതിന് ശേഷം വീഡിയോ കോൾ വന്നു. പൊലീസ് വേഷം ധരിച്ച അഞ്ചോളം പേരുണ്ടായിരുന്നു. ഹിന്ദിയും ഇംഗ്ലീഷുമാണ് തട്ടിപ്പുകാര്‍ സംസാരിച്ചത്.

എൻഫോഴ്സ്മെന്‍റ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പാണ് കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

കണ്ടക്ടര്‍ ഒഴിവിലേക്ക് രജിസ്റ്റര്‍ ചെയ്യണം

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ഒഴിവിലേക്ക് പരിഗണിക്കാന്‍ പ്ലസ്ടു, വാലിഡ് കണ്ടക്ടര്‍ ലൈസന്‍സുള്ള 25-50 നുമിടയില്‍ പ്രായമുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936

കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണം :കേരള കോൺഗ്രസ് ബി

പുൽപ്പള്ളി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് കെ.ആർ ജയരാജ് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി നിയോജക മണ്ഡലം

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു.

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം മേഖല സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍

തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പ് ആരോഗ്യ മേഖലയെയും തദ്ദേശ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍

ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്: മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി

അഞ്ച് വിഭാഗങ്ങളില്‍ ജില്ലയ്ക്ക് അവാര്‍ഡ് സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാടന്‍കൊല്ലി, മുട്ടങ്കര പ്രദേശത്ത് നാളെ (ഫെബ്രുവരി 4) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.