കേരളത്തിലെ വിവാഹിതരായ പുരുഷന്മാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്ത് വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട്. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ആത്മഹത്യയില്‍ അഭയംതേടുന്ന പുരുഷന്മാരില്‍ 76.6 ശതമാനവും വിവാഹിതരാണത്രെ. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാരാണ്. ജീവനൊടുക്കുന്നവരില്‍ 56 ശതമാനവും 46 വയസിന് മുകളിലുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.നാല്‍പത്തിയഞ്ച് പിന്നിട്ട പുരുഷൻമാർ നേരിടുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുടുംബപ്രാരബ്ധങ്ങളും കുടുംബ പ്രശ്‌നങ്ങളും ഈ പ്രായത്തിനുള്ളില്‍ വരുന്നവരില്‍ ഏറെ സമ്മർദം ചെലുത്തുന്നുണ്ട്. സാമ്ബത്തിക അസ്ഥിരതയാണ് പുരുഷന്മമാരിലെ ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണം. ജീവനൊടുക്കിയവരില്‍ 37.2 ശതമാനം ദിവസവേതനക്കാരും 19.9 ശതമാനം തൊഴില്‍രഹിതരുമായിരുന്നു.

സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് രാജ്യത്തെ ശരാശരിയേക്കാള്‍ വളരെ ഉയർന്നുനില്‍ക്കുന്നുവെന്നാണ് സർക്കാർ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തിലെ കണക്കുകള്‍ പ്രകാരം 2022ല്‍ ലക്ഷത്തില്‍ 13 ആണ് ആത്മഹത്യാ നിരക്ക്. കേരളത്തില്‍ ഇത് 28.81 ആണെന്നത് സാഹചര്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആത്മഹത്യനിരക്കിലെ പുരുഷ-സ്ത്രീ അനുപാതം 80:20 എന്നനിലയിലാണ്. 2022 മുതല്‍ 2023 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുമ്ബോള്‍ ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ 2023ലാണ്. 2022ല്‍ സംസ്ഥാനത്ത് 8,490 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത് എങ്കില്‍ 2023ല്‍ ഇത് 10972 എന്ന നിലയിലേക്ക് ഉയർന്നു. ഈ കണക്കുകളില്‍ 8811 പേർ പുരുഷൻമാരായിരുന്നു.

2021ന് ശേഷം ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സ്ഥിരമായി രേഖപ്പെടുത്തിയിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. വയനാടും കാസർഗോഡുമാണ് ഏറ്റവും കുറവ് ആത്മഹത്യകള്‍ രേഖപ്പെടുത്തിയത്. അതേസമയം, ജനസംഖ്യ പ്രകാരം ഒരു ലക്ഷം പേരില്‍ എത്രയെന്ന നിലയില്‍ ആത്മഹത്യകളുടെ കണക്കെടുത്താല്‍ വയനാട് നാലാംസ്ഥാനത്തുണ്ട്. ഈ കണക്ക് പ്രകാരം മലപ്പുറമാണ് ഏറ്റവും പിന്നില്‍.

സന്തോഷകരമായ വാർത്ത! ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കുന്നു.

തിരുവനന്തപുരം : മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ മേയ് 1 മുതൽ പഴയപടിയാകുന്നു. ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു

മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.