മാനന്തവാടി: കൊയിലേരി ചോലവയലിന് സമീപം പുഴയിൽനിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് സ്വദേശിയായ ചെറുകുളത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകൻ സുജിത് കുമാർ (38) ആണ് മരിച്ചത്. 10.09.2024 ന് കൊയിലേരിയിൽ നിന്നും കാണാതായതായി കാണിച്ച് ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൃതദേഹം ഇന്ന് പുഴയിൽ കണ്ടെത്തുകയായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർ ട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയി ലേക്ക് മാറ്റി.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്