സമ്പൂര്‍ണ ജലബജറ്റ് ജില്ലയായി വയനാട്

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് പൂര്‍ത്തീകരിച്ച ജില്ലയായി വയനാട്. ഹരിത കേരളം മിഷന്റെ റിസോഴ്‌സ്‌പേര്‍സണ്‍മാരും തദ്ദേശ സ്ഥാപനതല വൊളണ്ടിയര്‍മാരും വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ഓരോ തദ്ദേശ സ്ഥാപനത്തിലെയും ജല ലഭ്യതയും ജല വിനിയോഗവും സംബന്ധിച്ച വിവര ശേഖരണവും നടത്തിയാണ് ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഒരു പ്രദേശത്തിന്റെ ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്. കൃഷി, മൃഗസംരക്ഷണം, ഗാര്‍ഹികം, വ്യവസായികം, വിനോദസഞ്ചാരം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് സഹായകമായ അടിസ്ഥാന രേഖയായാണ് ജലബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു പ്രദേശത്തിന്റെ ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കാനും ജലബജറ്റ് വഴി സാധിക്കും.

ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലത്തിന്റെ ലഭ്യത കൂടുതലായതിനാല്‍ ഇവയുടെ സംഭരണം, വിനിയോഗം എന്നിവയ്ക്കായി ഓരോ തദ്ദേശ സ്ഥാപന തലത്തിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. മുഴുവന്‍ പൊതു ജലസ്രോതസ്സുകളും പുനരുജ്ജീവിപ്പിച്ച് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കി ജല സംഭരണം ഉറപ്പാക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുടേയും മറ്റ് നിര്‍വഹണ വകുപ്പുകളുടെയും സഹകരണം പരമാവധി പ്രയോജനപ്പെടുത്തും. ഹരിത കേരളം മിഷന്റെ മാപ്പത്തോണ്‍ പദ്ധതിയിലൂടെ മാപ്പിങ് പൂര്‍ത്തീകരിച്ച് നീര്‍ച്ചലുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കും. ജില്ലയിലാകെ തദ്ദേശ സ്ഥാപനങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ സ്‌കീമുകള്‍ വ്യാപിപ്പിക്കും. സുരക്ഷിതമാക്കാം പശ്ചിമഘട്ടം, കബനിക്കായി വയനാട് ക്യാമ്പയിനുകളിലൂടെ മറ്റ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. കാര്‍ഷിക മേഖലയിലുള്ള വിളകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ജലബജറ്റ് സഹായകരമാവും. തരിശ് ഇടങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ ജലബജറ്റിന്റെ ഭാഗമായി പ്രത്യേക ജലനയം രൂപീകരിക്കാന്‍ ബ്ലോക്ക് തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായമാണ് ജലബജറ്റ് തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്രകാരം ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും 4 ബ്ലോക്കുകളിലും ജലബജറ്റ് പൂര്‍ത്തിയായി. ജലബജറ്റിലെ കണ്ടെത്തല്‍ പ്രകാരം ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് പൂര്‍ത്തീകരിച്ചപ്പോള്‍ കണക്കുകള്‍ പ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലം മിച്ചമാണ്. സംസ്ഥാന തലത്തില്‍ ജലബജറ്റ് പൈലറ്റായി നടപ്പിലാക്കുന്നതിന് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിരുന്നത്. സംസ്ഥാനത്ത് ജലബജറ്റ് പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമ പഞ്ചായത്തും മുട്ടില്‍ ആണ്. തിരുവനന്തപുരത്ത് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

സുൽത്താൻ ബത്തേരിയിൽ വാഹനാപകടം; വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Facebook Twitter WhatsApp

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.