‘ജയ്‌സ്‌വാളിന്റെ ബാറ്റിങ് കാണുമ്പോള്‍ ദാദയെ ഓർമ വരുന്നു’; യുവതാരത്തെ പ്രശംസിച്ച് ഇർഫാന്‍ പഠാന്‍

ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്‌വാളിന്റെ ബാറ്റിങ് മികവിനെ പ്രശംസിച്ച് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ജയ്‌സ്‌വാളിന്റെ പ്രകടനം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നാണ് പഠാന്‍ പറയുന്നത്. ബംഗ്ലാദേശിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം ജയ്‌സ്‌വാള്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴായിരുന്നു ജയ്‌സ്‌വാളിന്റെ രക്ഷാപ്രവര്‍ത്തനം. ഈ സാഹചര്യത്തിലാണ് പഠാന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

‘ജയ്‌സ്‌വാളിന്റെ പ്രകടനം കാണുന്നത് എപ്പോഴും ആവേശമാണ്. ഓഫ്‌സൈഡിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ സൗരവ് ഗാംഗുലിയെയാണ് ഓര്‍മ്മ വരുന്നത്. ദാദ ഓഫ് സൈഡിന്റെ രാജാവായിരുന്നു. ഇനിയും ഒരു പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ നമ്മള്‍ ഗാംഗുലിയെ കുറിച്ച് സംസാരിക്കുന്നതുപോലെ ജയ്‌സ്‌വാളിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കും’, ഇര്‍ഫാന്‍ പഠാന്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ.

ബംഗ്ലാദേശിനെതിരെ 118 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതം56 റണ്‍സാണ് ജയ്‌സ്‌വാള്‍ അടിച്ചുകൂട്ടിയത്. ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരുന്നത്. 9.2 ഓവറില്‍ 34 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (6), ശുഭ്മന്‍ ഗില്‍ (0), വിരാട് കോഹ്ലി (6) എന്നിവരെയാണ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ നഷ്ടമായത്.

ഈ സാഹചര്യത്തിലാണ് ജയ്‌സ്‌വാളും റിഷഭ് പന്തും ചെറുത്തുനിന്ന് ഇന്ത്യയെ കരകയറ്റിയത്. ലഞ്ചിന് ശേഷം റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 52 പന്തില്‍ 39 റണ്‍സ് നേടിയ പന്തിനെ ഹസന്‍ മഹ്‌മൂദാണ് പുറത്താക്കിയത്. പിന്നാലെയായിരുന്നു ജയ്സ്വാളിന്റെ മടക്കം. താരത്തെ നഹിദ് റാണ ഷദ്മാന്‍ ഇസ്ലാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 42ാം ഓവറില്‍ അഞ്ചാം വിക്കറ്റായാണ് ജയ്‌സ്‌വാള്‍ മടങ്ങിയത്.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.