കാത്തിരുന്ന വെടിക്കെട്ട് സെഞ്ച്വറി; ദുലീപ് ട്രോഫിയില്‍ സഞ്ജു മാസ് ഷോ

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. ഇന്ത്യ ബിക്കെതിരായ മത്സരത്തിന്റെ രണ്ടാം ദിനമാണ് ഇന്ത്യ ഡി ടീമിന്റെ താരമായ സഞ്ജുവിന്റെ സെഞ്ച്വറിനേട്ടം. 95 പന്തുകളില്‍ നിന്നാണ് സഞ്ജു മൂന്നക്കം തികച്ചത്.

11 ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ബാറ്റില്‍ നിന്ന് പിറന്നത്. സഞ്ജുവിന്റെ 11-ാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേട്ടത്തില്‍ മലയാളി താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. 18 സെഞ്ച്വറി തികച്ച സച്ചിന്‍ ബേബി ഒന്നാമതും 13 സെഞ്ച്വറി തികച്ച രോഹന്‍ പ്രേം രണ്ടാമതുമാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ഡിയ്ക്കായി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 50 റണ്‍സുമായും ശ്രീകര്‍ ഭരത് 52 റണ്‍സുമായും ആദ്യ വിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാമനായി ഇറങ്ങിയ റിക്കി ബുയി 53 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി.

സഞ്ജു ക്രീസിലെത്തുമ്പോള്‍ ഇന്ത്യ ഡി മൂന്നിന് 173 എന്ന ഭേദപ്പെട്ട സ്‌കോറിലായിരുന്നു. പിന്നാലെ നിഷാന്ത് സിന്ദു 19 റണ്‍സോടെയും ശ്രേയസ് അയ്യര്‍ റണ്‍സൊന്നും എടുക്കാതെയും പുറത്തായി. ഇതോടെ ഇന്ത്യ ഡിയുടെ സ്‌കോര്‍ അഞ്ചിന് 216 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.
ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ രണ്ടാം മത്സരമാണിത്. ഇന്ത്യ എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങ്ങില്‍ തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ 45 പന്തില്‍ 40 റണ്‍സെടുത്തു. മത്സരത്തില്‍ ഇന്ത്യ എ 186 റണ്‍സിന് വിജയിക്കുകയായിരുന്നു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.