യുവേഫ ചാംപ്യന്‍സ് ലീഗ്: ബയേണിനെ ഞെട്ടിച്ച് ആസ്റ്റണ്‍ വില്ല! റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് ലില്ലെ

സൂറിച്ച്: ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ. എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്‍പിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെയാണ് ലില്ലെ സ്‌കോര്‍ ചെയ്തത്. റയല്‍ മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡോയുടെ ഹാന്‍ഡ്‌ബോളാണ് ടീമിന് തിരിച്ചടിയായത്. എംബപ്പെയടക്കം സമനില ഗോളിനായി ആഞ്ഞ് പൊരുതിയെങ്കിലും ഫലം കണ്ടില്ല. അതേസമയം, അത്‌ലറ്റികോ മാഡ്രിഡിന് വന്‍ തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. ബെന്‍ഫിക്കയോട് എതിരില്ലാത്ത നാല് ഗോളിനാണ് അത്‌ലറ്റിക്കോ തോല്‍വി നേരിട്ടത്.

പതിമൂന്നാം മിനിറ്റില്‍ തന്നെ ബെന്‍ഫിക്ക മുന്നിലെത്തിയിരുന്നു. മുഹമ്മദ് കരീമാണ് ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ബെന്‍ഫിക്കയുടെ മൂന്ന് ഗോളുകള്‍. രണ്ട് പെനല്‍റ്റി വഴങ്ങിയതും അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ആസ്റ്റണ്‍ വില്ല. 79-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ജോണ്‍ ദുറാനാണ് ഗോള്‍ നേടിയത്. ബുണ്ടസ് ലീഗയില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ടീമിന് വലിയ തിരിച്ചടിയായി ഈ തോല്‍വി

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.