മാനന്തവാടി:മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ മുഖശ്രീ പ്രകാശനം മാനന്തവാടി എ.ഇ.ഒയ്ക്ക്നൽകി റവ: ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേൽ നിർവഹിച്ചു.നവംബർ 4 ,5 ,6 ,7 ,8 തീയതികളിൽ പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിലാണ്ഉപജില്ലാ കലോത്സവം നടക്കുന്നത്.ചീരാൽ ഗവൺമെൻറ് മോഡൽ എച്ച്. എസ് .എസ് .ലാബ് അസിസ്റ്റൻറ് കൃഷ്ണൻ കുമ്പളേരിയാണ് കലോത്സവത്തിന്റെ മുഖശ്രീ രൂപകൽപ്പന ചെയ്തത്.എം എ മാത്യു,ഫിലിപ്പ് ജോസഫ്, ബി. പി .സി .സുരേഷ് കെ .കെ ,സുബൈർ ഗദ്ദാഫി ,എൻ. പ്രശാന്ത്,സനിൽ. കെ.ആർ എന്നിവർ സംസാരിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്