ബത്തേരി: ബത്തേരിയിൽ വൻ എം.ഡി.എം.എ വേട്ട. വിൽപ്പനക്കും ഉപയോഗ
ത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം, മഞ്ചേരി, കരിവാരട്ടത്ത് വീട്ടിൽ, കെ.വി മുഹമ്മദ് റുഫൈൻ (30)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ് ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രിയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോ സ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പൊൻകുഴി ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാൾ പോലീസിനെ കണ്ട് പരിഭ്രമിച്ചു. സംശയം തോന്നി നടത്തിയ പരിശോധ നയിൽ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. അതിർ ത്തി വഴി സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് തടയുന്നതിനായി കർശന പരി ശോധന തുടരുമെന്നും ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. എസ്.ഐ പി.എൻ. മുരളീധരൻ, എസ്.സി.പി.ഒ ഷൈജു, സി.പി.ഒ സജീവൻ എന്നിവരാണ് പോലീസ് സംഘത്തി ലുണ്ടായിരുന്നത്.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്