പേപ്പർ ഇടപാടുകൾ കുറയ്ക്കും; കു​വൈ​ത്തിൽ ഇനി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം

കു​വൈ​ത്ത്: പേ​പ്പ​ര്‍ ഇ​ട​പാ​ടു​ക​ള്‍ കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പു​തി​യ പ​ദ്ധ​തി. 20 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ ബ​ന്ധി​പ്പി​ച്ച് പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ന് രൂ​പം ന​ൽ​കി. ഇ​തു​വ​ഴി സ​ര്‍ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ളെ ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ബ​ന്ധി​പ്പി​ക്കും. സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളി​ലെ പേപ്പർ ഇടപാടുകൾ കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഉ​ൽ​പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൊ​തു സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, സ​ര്‍ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ഡേറ്റ വി​നി​മ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​നും പു​തി​യ പ്ലാ​റ്റ്‌​ഫോം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

പേ​പ്പ​ര്‍ ഉ​പ​യോ​ഗ​വും അ​റ്റാ​ച്ച്‌​മെ​ന്റു​ക​ളും കു​റ​ക്കു​ക വ​ഴി ഇ​ട​പാ​ടു​ക​ളി​ലെ പി​ഴ​വു​ക​ൾ കു​റ​യു​ക​യും സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും വ​ർ​ധി​ക്കു​ക​യും ചെ​യ്യും. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഭൂ​രി​ഭാ​ഗം സേ​വ​ന​ങ്ങ​ളും എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ് സർക്കാറിന്റെ പ്ര​തീ​ക്ഷ.

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്‌സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്

മധുരസ്മൃതി പുന സമാഗമം നടത്തി

കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്

പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കൽപറ്റ:വയനാട് ജില്ലയിലെ ആയുർവേദ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽഫെയർ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പുതുവത്സരാഘോഷവും സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ

പാതിവില തട്ടിപ്പ് :ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് ശനിയാഴ്ച

പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന ആവശ്യങ്ങൾ മുൻ നിർത്തി ആം ആദ്മി പാർട്ടി

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി

കോഴിക്കോട് ലൈംഗികാതിക്രമ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി. ദീപക്കിന്റെ ഓർമ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.