കൽപറ്റ: ഉരുൾ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. പുനരധിവാസത്തിനായ് ടൗൺഷിപ്പുകൾ നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ സ്ഥലങ്ങൾ നിയമകുരുക്കിലകപ്പെട്ടു കഴിഞ്ഞു. ഇത് ഇരകളുടെ ആശങ്ക വർധിപ്പിക്കുകയാണ്. സന്നദ്ധ സംഘടനകൾ വാഗ്ദാനം ചെയ്ത വിടുകൾ നിർമ്മിക്കുന്നതിന് സംഘടനകളുടേയും വ്യക്തികളുടെയും യോഗം വിളിച്ചു ചേർക്കുന്നതിന് പോലും സർക്കാർ സന്നദ്ധമായിട്ടില്ല. പുനരധിവാസ പ്രക്രിയ അടിയന്തിരമായി നടപ്പാക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് കൺവൻഷൻ മുന്നറിയിപ്പ് നൽകി. കൺവൻഷൻ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ ട്രഷർ പി.അൻവർ സാദത്ത് ഉൽഘാടനം ചെയ്തു. കൽപറ്റ നിയോജക മണ്ഡലം ഭാരവാഹികൾ. പി. അബ്ദുറഹ്മൻ (പ്രസിഡണ്ട്), പി. മാജിദ, ഇ.കെ. റിയാസ് (സെക്രട്ടറി), പി.കെ.മുഹമ്മദ് (ട്രഷറർ), എൻ. ഹംസ (ജോ. സെക്രട്ടറി). സംസ്ഥാന ജനറൽ കൗൺസിൽ അംഗം എം.എ. ഖയ്യൂം സമാപന പ്രസംഗം നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ സ്വാഗതം പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സംഘടനായ അസറ്റ് മുൻ പ്രസിഡണ്ട് നസീം ഇദ്രീസിൻ്റെ അപ്രതീക്ഷിത വേർപാടിൽ യോഗം അനുശോചിച്ചു.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും