മാനന്തവാടി: വയനാടിൻ്റെ സമഗ്ര വികസനത്തിനായി
ഏതറ്റംവരെയും പോകുമെന്ന്
വയനാട് ലോകസഭ യു.ഡി.എഫ്.സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. മാനന്തവാടി യിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു. ആ രോഗ്യം, ടൂറിസം, ഗതാഗത നിരോധനം തുടങ്ങി നിരവധിയായ പ്രശ്‌നങ്ങൾ ഉണ്ട്. അതിന് പരിഹാരം കാണാൻ സഹോദരൻ തുടങ്ങി വച്ച പ്രവർത്തനങ്ങൾക്ക് തുടർ പ്രവർത്തനം നടത്തും.മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടു ക്കും. ചുരം റോഡിലെ കുരുക്ക് പരിഹരിക്കാൻ ബദൽ പാതകൾ അനിവാര്യമാണ്. തൊഴിലുറപ്പ് പദ്ധതിയിലെ തുക വെട്ടിക്കുറച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാവപ്പെട്ട തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മോദി വ്യവസാ യികൾക്ക് വേണ്ടിയാണ് ഭരിക്കുന്നത്. ജനങ്ങൾ ഒറ്റക്കെട്ടായി മോദിയുടെ കൊള്ള അവസാനിപ്പിക്കണം തന്നെ ജയിപ്പിച്ചാൽ ഒരു വയ്‌നാട്ടുകാരിയായി എന്നും കൂടെ ഉണ്ടാകുമെന്നും അവർ പറഞ്ഞു.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ
അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം







