പുൽപ്പള്ളി : ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റ്സ്കൾ പരിശീലനത്തിന്റെ ഭാഗമായി പോലീസിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സന്ദർശനത്തിന് എത്തിയ കേഡറ്റ്സുകളെ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്വീകരിച്ചു. സ്റ്റേഷന്റെ പ്രവർത്തനങ്ങളും, ഉദ്യോഗസ്ഥരുടെ ചുമതലകളും CI രാജേഷ് കേഡറ്റുകൾക്ക് വിശദീകരിച്ചു. കേഡറ്റുകളുടെ സംശയങ്ങൾക്ക് പോലീസുകാർ കൃത്യമായ മറുപടികൾ നൽകി . CPO വൈശാഖ് , ACPO ബിന്ദു, DI അസ്സീസ് എന്നിവർ നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







