ജി-മെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്

എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പ് വ്യാപകമായി നടക്കുകയാണ്. ജി-മെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് നോട്ടിഫിക്കേഷന്‍ വരിക. ജി-മെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജി-മെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബർ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യർഥന വരിക. അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാതിരുന്നാല്‍ മിനുറ്റുകള്‍ക്ക് ശേഷം ഗൂഗിളിന്‍റെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഒരു ഫോണ്‍കോള്‍ വരും. ചിലപ്പോള്‍ കോളർ ഐഡിയില്‍ ഗൂഗിള്‍ എന്നാവും നമ്പറിനൊപ്പം പേര് എഴുതിക്കാണിക്കുക. ഒരു സംശയവും തോന്നിക്കാത്ത തരത്തില്‍ വളരെയധികം വിശ്വസിപ്പിച്ച്‌ പ്രൊഫഷണലായാവും മറുതലയ്ക്കലുള്ളയാള്‍ സംസാരിക്കുക. ഫോണെടുത്തയാള്‍ വിശ്വസിച്ചു എന്ന് തോന്നിയാല്‍ നിങ്ങളുടെ ജി-മെയില്‍ ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നും അതിനാല്‍ അക്കൗണ്ട് വീണ്ടെടുക്കാന്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ മുന്‍കൈ എടുക്കാത്ത ജി-മെയില്‍ റിക്കവറി റിക്വസ്റ്റുകള്‍ അപ്രൂവ് ചെയ്യരുത്. ഗൂഗിളില്‍ നിന്നെന്ന പേരിലുള്ള ഫോണ്‍ കോളുകള്‍ പരിശോധിക്കുക. ഗൂഗിള്‍ സാധാരണയായി ആളുകളെ വിളിക്കാറില്ല.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.