“ചെവിയിലിരുന്ന് പൊട്ടിത്തെറിച്ചേനെ, ബോട്ടിന്റെ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക”: സമൂഹമാധ്യമങ്ങളിൽ വൈറലായി അനുഭവക്കുറിപ്പ്

ഓഡിയോ കമ്ബനി വിഭാഗത്തില്‍ വിപണിയിലെ മുടിചൂടാ മന്നനാണ് ബോട്ട്. ന്യായമായ വിലയിലാണ് പൊതുവെ കമ്ബനി മികച്ച ഉത്പന്നങ്ങള്‍ നല്‍കുന്നതും.

ബോട്ട് (Boat) ഇയർഫോണുകള്‍ Noise Cancellation സവിശേഷത നല്‍കുന്നു, അത് ബാഹ്യമായ തടസ്സങ്ങളൊന്നുമില്ലാതെ നിങ്ങളുടെ സംഗീതം ശാന്തമായി കേള്‍ക്കാൻ നിങ്ങളെ അനുവദിക്കുന്നു. അതിനാല്‍ ഉപയോക്താവിന് തടസ്സമില്ലാത്ത കോളിംഗും സാധ്യമാകും. ചിലപ്പോഴൊക്കെ ഇതിന്റെ ഇയർഫോണുകളെ കുറിച്ച്‌ ചില പരാതികള്‍ ഉയർന്നിട്ടുണ്ടെങ്കിലും ബോട്ട് അതിനെ കുറിച്ചൊന്നും പ്രതികരിക്കാറില്ല. ഇപ്പോഴിതാ കമ്ബനിയുടെ ബ്യൂട്ടൂത്ത് ഇയർഫോണിനെ കുറിച്ച്‌ ഉയർന്ന ഗുരുതരമായ പരാതിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ബോട്ട് ഇയർഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കവെ പൊട്ടിത്തെറിച്ചെന്നും ഭാഗ്യവശാലാണ് ജീവഹാനി ഉണ്ടാകാതിരുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. നിരവധി പേരാണ് സമാന അനുഭവം പങ്കുവച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്നലെ ബോട്ടിന്റെ ഈ ഇയർഫോണ് ഉപയോഗിച്ചു കൊണ്ടിരുന്നപ്പോള്‍ ഫോണ് ചാർജ് കുറഞ്ഞു സ്വിച്ച്‌ ഓഫ് ആയി ഇയർഫോണ് ഓഫ് ആവുകയും ചെയ്തു പിന്നീട് കുറച്ചു ചാർജ് ആയതിനു ശേഷം ഫോണ് ഓണ് ആവുകയും ഇയർഫോണ് ഓട്ടോമാറ്റിക്കായി കണക്‌ട് ആവുകയും ചെയ്തു വലത് ചെവിയുടെ ഇയർഫോണ് നന്നായി ചൂട് ആയി ഇരിക്കുന്നത് കാരണം ഞാൻ അത് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു ഏതാണ്ട് ഒരു 2 മിനിറ്റിനുള്ളില്‍ വലത് ചെവിയുടെ ഇയർപോഡ് ശബ്ദത്തോട് കൂടി പൊട്ടി തെറിക്കുകയും കത്തുകയും ചെയ്തു.എന്തോ ദൈവാനുഗ്രഹം കൊണ്ടാണ് ആ സമയത്ത് ഇയർപോഡ് തൊട്ടുനോക്കാൻ തോന്നിയത് അല്ലായിരുന്നു എങ്കില്‍ വലത് ചെവി ഇപ്പൊ അടിച്ചു കത്തി പോയേനെ.ജീവഹാനി വരെ വരുത്തിവെക്കാൻ സാധ്യതയുള്ള ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചു അതിന്റെ നടപടിക്രമങ്ങള്‍ അറിയുന്നവർ പറയാമോ ഇനി ഇങ്ങനെ ഒരു അവസ്ഥ ഭാവിയില്‍ ആർക്കും ഉണ്ടാകാതിരിക്കട്ടെ.boAt ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുക ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആർക്കും ഉണ്ടാവാതിരിക്കട്ടെ.

ശ്രേയസ് സ്വാശ്രയസംഘം ദശവാർഷികവും കുടുംബസംഗമവും നടത്തി.

മലവയൽ യൂണിറ്റിലെ മഴവിൽ സ്വാശ്രയ സംഘത്തിന്റെ ദശ വാർഷികവും കുടുംബ സംഗമവും റിട്ടയേർഡ് ഹെൽത്ത്‌ നേഴ്സ് ചന്ദ്രിക സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്‌

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്‌കൂള്‍ മുറ്റത്ത്

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്ബാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍

ചവിട്ടിനിർമാണത്തിൽ പ്രാവീണ്യം നേടി കാട്ടിക്കുളത്തെ വിദ്യാർഥികൾ

കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് കരകൗശല –

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം

കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്

വയനാട് തുരങ്കപാത: പാറ തുരക്കാൻ കൂറ്റൻ യന്ത്രങ്ങളെത്തി

കൽപ്പറ്റ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ പാറ തുരക്കുന്നതിനുള്ള രണ്ട് ഭീമൻ ബൂമർ മെഷീനുകൾ എത്തിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് 15 ദിവസം കൊണ്ടാണ് അത്യാധുനിക യന്ത്രങ്ങൾ വയനാട്ടിൽ

കെ.പി. ജയചന്ദ്രന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററായി കെ.പി. ജയചന്ദ്രന്‍ ചുമതലയേറ്റു. പൊതുഭരണ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്. നേരത്തേ കുടുംബശ്രീ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായിരുന്നു. കോവിഡ് കാലത്ത് ദുരന്തനിവാരണ വകുപ്പില്‍ സെക്ഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.