ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തിന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് താരങ്ങളെ നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോള്‍ സഞ്ജു സാംസണെ ഒന്നാം നമ്പറായി നിലനിര്‍ത്താനുള്ള കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്.
‘സഞ്ജു സാംസണ്‍ ഞങ്ങളുടെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമാണ്. വര്‍ഷങ്ങളായി ടീമിനെ നയിക്കുന്നതും അദ്ദേഹമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലനിര്‍ത്തുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടിവന്നിരുന്നില്ല’, ജിയോസിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ കോച്ച് പറഞ്ഞു.
‘ഭാവിയിലും സഞ്ജു തന്നെയായിരിക്കും ഞങ്ങളുടെ ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ഞങ്ങള്‍ക്ക് മികച്ച ഒരു റീട്ടെയ്‌നര്‍ പിക്കായിരുന്നു. താരങ്ങളുടെ നിലനിര്‍ത്തലിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിലും സഞ്ജു വലിയ പങ്ക് വഹിച്ചിട്ടുണ്ട്’, ദ്രാവിഡ് വ്യക്തമാക്കി.

ശ്രേയസ് സ്വാശ്രയസംഘം ദശവാർഷികവും കുടുംബസംഗമവും നടത്തി.
മലവയൽ യൂണിറ്റിലെ മഴവിൽ സ്വാശ്രയ സംഘത്തിന്റെ ദശ വാർഷികവും കുടുംബ സംഗമവും റിട്ടയേർഡ് ഹെൽത്ത് നേഴ്സ് ചന്ദ്രിക സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്







