സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഇനി ഫിറ്റ്നസ് ലഭിക്കും

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് അനുവദിക്കാൻ ഇളവ് അനുവദിച്ച്‌ സർക്കാർ. ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പുതിയ ഉത്തരവിറക്കി. ഇതോടെ നൂറുകണക്കിന് സർക്കാർ, എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള തടസം നീങ്ങും. സ്കൂള്‍ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം തദ്ദേശ സ്ഥാപനങ്ങളുടെ അസസ്മെന്റ് രജിസ്റ്ററുകളില്‍ ചേർക്കാത്തതായിരുന്നു ഫിറ്റ്നസ് നല്‍കുന്നതില്‍ തടസ്സം നേരിടാൻ കാരണം. ഇതിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജർമാരും കെപിഎസ്എംഎയും സർക്കാറിനെ സമീപിച്ചിരുന്നു. നൂറുകണക്കിന് പരാതികള്‍ ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് മൂന്ന് മേഖലകളാക്കി തിരിച്ച്‌ പ്രത്യേക അദാലത്ത് നടത്തിയിരുന്നു. തുടർന്നാണ് സർക്കാർ പരിഹാര നടപടികള്‍ നിർദേശിച്ച്‌ ഉത്തരവിറക്കിയത്. സ്കൂള്‍ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം അസസ്മെന്റ് രജിസ്റ്ററുകളില്‍ ചേർക്കാനാണ് പുതിയ നിർദേശം. ഡേറ്റാബേസില്‍ ചേർക്കുന്നതിന് എയ്ഡഡ് സ്കൂളുകളുടെ മാനേജർമാർ അപേക്ഷ നല്‍കണം. സർക്കാർ സ്കൂളുകളിലെ പ്രിൻസിപ്പലോ പ്രഥമാധ്യാപകനോ സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലവും പ്ലാനും മൂന്ന് മാസത്തിനകം സമർപ്പിക്കണം. സ്കൂള്‍ കെട്ടിടം നേരത്തേ നിർമിച്ചതാണെന്ന് തെളിയിക്കാൻ രേഖകള്‍ ഹാജരാക്കണം. ഇത് പരിശോധിച്ച്‌ സെക്രട്ടറിമാർ സഞ്ചയ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തണം. ഇത് സംബന്ധിച്ച സർക്കുലർ തദ്ദേശ സ്ഥാപന അധികൃതർക്ക് കൈമാറി. മുൻ വർഷങ്ങളില്‍ ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റുകള്‍ സ്കൂള്‍ അധികൃതർ ഹാജരാക്കണം. കെട്ടിട നിർമാണ ചട്ടം പാസാക്കുന്നതിന് മുൻപ് നിർമിച്ച കെട്ടിടമാണെന്ന് തെളിയിക്കാൻ നിർമാണസമയത്ത് അടച്ച സൂപ്പർവിഷൻ ചാർജ് രേഖകളോ, മറ്റേതെങ്കിലും രേഖകളോ, കെട്ടിടത്തിന്റെ ഫോട്ടോകളോ സമർപ്പിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഹാജരാക്കുന്ന രേഖകള്‍ പരിശോധിച്ചശേഷമാകും ഉദ്യോഗസ്ഥർ തുടർനടപടികള്‍ സ്വീകരിക്കുക. കെട്ടിട നിർമാണത്തിൻ്റെ കാലപ്പഴക്കവും ചട്ടങ്ങള്‍ ബാധകമാണോ എന്നും പരിശോധിക്കും. ചട്ടങ്ങള്‍ ബാധകമാകുന്നതിന് മുൻപ് നിർമ്മിച്ച കെട്ടിടങ്ങള്‍ക്ക് ക്രമവല്‍ക്കരണ ഫീസ് ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടാതെ വരുന്ന അനുബന്ധ കെട്ടിടങ്ങളായ സ്റ്റേജ്, കഞ്ഞിപ്പുര, ശൗചാലയം മുതലായവയുടെ വിസ്തീർണവും പരിശോധിച്ച്‌ സഞ്ചയ ഡേറ്റാബേസില്‍ ഉള്‍ക്കൊള്ളിക്കും. കെട്ടിടങ്ങളുടെ കാർപ്പെറ്റ് ഏരിയ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതു സംബന്ധിച്ച പരിശോധന നടത്തി എഞ്ചിനീയറിങ് വിഭാഗം റിപ്പോർട്ട് സമർപ്പിക്കണം.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.