വ്യാജ നമ്പർ പ്ലേറ്റ് വ്യാപകം; ഒറ്റദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് നൂറുകണക്കിന് വാഹനങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകം. അടുത്തിടെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലും ഒരുദിവസം നടത്തിയ പരിശോധനയിൽ (കോംബിങ്) ഇത്തരം നൂറുകണക്കിനു വാഹനങ്ങൾ കണ്ടെത്തിയതോടെ പോലീസുതന്നെ ഞെട്ടി. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത വാഹനങ്ങൾ, കള്ള നമ്പറുകൾ പതിച്ചവ, തെറ്റായി പ്രദർശിപ്പിക്കുന്നവ, നമ്പർ കാണാൻ പറ്റാത്തവിധം എഴുതിയവ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്.

തമിഴ്‌നാട് അതിർത്തിയിലുള്ള പ്രദേശങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് നികുതിവെട്ടിച്ച് ചരക്ക് കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെത്തി 30-40 കിലോമീറ്റർ പരിധിയിൽനിന്ന് ആക്രിസാധനങ്ങളും മറ്റും ശേഖരിച്ച് മടങ്ങുന്നതായ വിവരമാണ് ലഭിച്ചത്. മോട്ടോർ വാഹന വകുപ്പിന്‍റെ എ.ഐ.ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളിൽനിന്നുതന്നെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകമാണെന്ന് വ്യക്തമായിരുന്നു. നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നുമുള്ള അറിയിപ്പ് തപാലിൽ വരുമ്പോഴാണ്, തങ്ങളുടെ വാഹനത്തിന് വ്യാജന്മാരുണ്ടെന്ന വിവരം പലരും അറിയുന്നത്. ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുമുണ്ട്.

വകുപ്പിന്റെ ക്യാമറകളിൽ ഒരുമാസം 150-ലേറെ വ്യാജ നമ്പർ വാഹനങ്ങൾ പതിയുന്നുണ്ടെന്നാണ് വിവരം. പരാതിയുമായി എത്താത്ത കേസുകൾകൂടിയാകുമ്പോൾ വ്യാജന്മാരുടെ എണ്ണം ഇതിലും കൂടും. നോട്ടീസ് ലഭിച്ചത് നിരപരാധികൾക്കാണെന്നു ബോധ്യപ്പെടുമ്പോൾ നടപടികളിൽനിന്ന്‌ ഒഴിവാക്കുന്നതല്ലാതെ വ്യാജന്മാരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും സാധിക്കുന്നില്ല.

ലഹരികടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവൃത്തികൾക്കും ക്വട്ടേഷൻ അക്രമങ്ങൾക്കുമാണ് വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. പരാതി വ്യാപകമായപ്പോഴാണ് ഡി.ജി.പി.യുടെ നിർദേശപ്രകാരം (കോംബിങ്) നടത്തിയത്. ഇത്രയേറെ വ്യാജവാഹനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായ തുടർ പരിശോധന നടത്തുമെന്നാണ് വിവരം.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.