വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ എക്സൈസ് ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി; വേർപാടിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ

വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.

എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ ആണ് അപകടം എന്നതും സഹപ്രവർത്തകരുടെ വേദന വർധിപ്പിക്കുന്നു. വഞ്ചിയൂർ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്ബോഴായിരുന്നു അപകടം.

ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറല്‍ ആശുപത്രി റോഡില്‍ വെച്ചാണ് ഷാനിദ അപകടത്തില്‍പ്പെട്ടത്. ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലെ ഡിവൈഡറില്‍ ഇടിച്ച്‌ മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീർ ആണ് ഭർത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവർ മക്കളാണ്.

നഗരത്തില്‍ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച്‌ ഞായറാഴ്ചകളില്‍ പരിശോധനയ്ക്ക് പോകാറാണ് പതിവ്. ഇത്തരത്തില്‍ ഒരു പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുത്ത് മടങ്ങവെയായിരുന്നു അപകടം.

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (നവംബർ 20) രാവിലെ എട്ട് മുതൽ വൈകുന്നേരം 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് മിൽ, കുണ്ടോണിക്കുന്ന് പ്രദേശങ്ങളിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി, എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് ഡിവിഷന്‍ ഓഫീസിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം,

ഇത് പൊളിക്കും; ‘തേഡ് പാർട്ടി ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്!

അപ്പ്‌ഡേഷന്റെ കാര്യത്തിൽ വാട്‌സ്ആപ്പിനെ വെല്ലാനൊരു മെസേജിങ് ആപ്ലിക്കേഷനില്ലെന്ന് ഓരോ തവണയും മെറ്റ തെളിയിക്കാറുണ്ട്. പല ആപ്ലിക്കേഷനുകളും വാട്‌സ്ആപ്പിന് ഭീഷണിയാവുമെന്ന റിപ്പോർട്ടുകൾ റിപ്പോർട്ടുകളായി തന്നെ തുടരുമ്പോൾ മറ്റൊരു പുത്തൻ ഫീച്ചറിന്റെ അപ്പ്‌ഡേഷൻ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ടത്തിൽ

ശ്രേയസ് സ്വാശ്രയസംഘം ദശവാർഷികവും കുടുംബസംഗമവും നടത്തി.

മലവയൽ യൂണിറ്റിലെ മഴവിൽ സ്വാശ്രയ സംഘത്തിന്റെ ദശ വാർഷികവും കുടുംബ സംഗമവും റിട്ടയേർഡ് ഹെൽത്ത്‌ നേഴ്സ് ചന്ദ്രിക സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്‌

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്‌കൂള്‍ മുറ്റത്ത്

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്ബാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍

ചവിട്ടിനിർമാണത്തിൽ പ്രാവീണ്യം നേടി കാട്ടിക്കുളത്തെ വിദ്യാർഥികൾ

കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് കരകൗശല –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.