ലഹരിക്കടിമപ്പെടുന്ന പുതുതലമുറക്ക് മാർഗ്ഗദർശനം നൽകാൻ ഡ്രീം വയനാടും, ബത്തേരി സെൻ എജുക്കേഷനും സംയുക്തമായി ലഹരി നിർമാർജ്ജന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സി.ഇ.ഒ എൽദോ ഉദ്ഘാടനം ചെയ്തു. ഡ്രീം വയനാട് കൗൺസിലർ റ്റാനിയ ക്ലാസ് എടുത്തു. അധ്യാപകരായ അമൽ, ഹർഷ, നിഖിലേഷ് എന്നിവർ സെമിനാറിന് ആശംസകൾ നേർന്നു. ലഹരിവിരുദ്ധ പോസ്റ്റർ മേക്കിങ് വിജയികളായ അഭിലാഷ്, സിജിൻ, അയന എന്നിവരെ അനുമോദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്