കൽപ്പറ്റ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപ്പറ്റ ടൗണിൽ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പിൽ വീട്ടിൽ അനിൽ കുമാർ എന്ന അനീസ് (50) നെയാണ് ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് ഇന്ന് പുലർച്ചയോടെ പിടികൂടിയത്. ഇയാൾക്ക് ജില്ലയിലും പുറത്തുമായി നിരവധി മോഷണ കേസുകളുണ്ട്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവി ച്ചിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം