അമ്പലവയൽ :
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ ഐശ്വര്യ വിദ്യാ മന്ദിരത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.യൂണിറ്റ് ഡയറക്ടർ
ഫാ. ജോൺ ശങ്കരത്തിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.കസേരകളി, മിഠായി പെറുക്കൽ, ബോൾ പാസിംഗ്, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.സതിലജ ടീച്ചർ,സുനി ജോബി എന്നിവർ സംസാരിച്ചു യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ സിമിലി,ആൻസി,ഷേർളി, ആസ്യ എന്നിവർ പങ്കെടുത്തു.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം