തരിയോട്: കുട്ടികളുടെ അക്കാദമികവും, ഭൗതികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സ്പെഷ്യൽ എൻറിച്ച്മെൻറ് പ്രോഗ്രാമിൻ്റെ ഭാഗമായി തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ഗണിത ശാസ്ത്ര പരിശീലന ക്ലാസ് സംഘടിപ്പിച്ചു.പേരാമ്പ്ര യു.പി.സ്കൂൾ റിട്ട. അധ്യാപകനും പരിശീലകനുമായ സഹദേവൻ മാസ്റ്റർ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഉഷ കുനിയിൽ, സീനിയർ അസിസ്റ്റൻ്റ് മറിയം മഹമൂദ്, നിഷആൻ ജോയ്, കെ.ഇ.ഖയറുന്നീസ, അഞ്ജലി മോഹൻ, കെ.ആർ.ശ്രീജ എന്നിവർ നേതൃത്വം നൽകി.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം