കൽപ്പറ്റ :യൂസർ ഫീ നിരക്കുകൾ ഉയർത്താൻ ഹരിത കർമ്മ സേനക്ക് അനുമതി നൽകിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് വയനാട് ജില്ല ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. സ്വയം സംരംഭകരായ വ്യാപാര മേഖലയ്ക്ക് വൻ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി.വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് ശ്രീജ ശിവദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജോജിൻ ടി ജോയ് യോഗം ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീല ഇസ്സുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സിജിത്ത് ജയപ്രകാശ് ചന്ദ്രകാന്തി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ എം സൗദ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ട്രഷറർ നൗഷാദ് കരിമ്പനക്കൽ ,യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ഷംസാദ് ബത്തേരി വർക്കിംഗ് പ്രസിഡണ്ട് മുനീർ നെടുംകരണ സന്തോഷ് എക്സൽ റോബി ചാക്കോ ഷൈലജ ഹരിദാസ് എന്നിവർ പ്രസംഗിച്ചു
പുതിയ ഭാരവാഹികളായി ശ്രീജ ശിവദാസ് ( പ്രസിഡൻറ്) സിജിത്ത് ജയപ്രകാശ് ചന്ദ്രകാന്തി ( ജനറൽ സെക്രട്ടറി) കെ എസ് അമ്പിളി, കൽപ്പറ്റ (ട്രഷറർ) ബിന്ദു രത്നൻ വിൻസി ബിജു, ലിസ്സി മുട്ടിൽ, കെ ഷെറീന നൗഷാദ്, പ്രീതി പ്രശാന്ത് (വൈസ് പ്രസിഡണ്ട്മാർ) പി ജി വനജ, വിലാസിനി മാനന്തവാടി ,സ്വപ്ന കമ്പളക്കാട് ,സുധ പരമേശ്വരൻ, ജയന്തി വേലായുധൻ ജമീല ഉണ്ണീൻ, സോഫിയ ഫ്രാൻസിസ്, ( സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം