സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം റദ്ദായവര്‍ക്ക് പുനഃസ്ഥാപിക്കാന്‍ അവസരം. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും 2022 മാര്‍ച്ച് മുതല്‍ അംശാദായം മുടങ്ങി അംഗത്വം റദ്ദായവര്‍ക്കും പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതല്‍ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ സഹിതം ഡിസംബര്‍ 15 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുതുക്കാമെന്ന് ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04936 203686, 9847072504.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ചൊവ്വാഴ്ച







