ചെന്നലോട്: വയനാട് ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ചെന്നലോട് യങ് സോൾജിയേഴ്സ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. വിജയികൾക്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി സമ്മാന വിതരണം നടത്തി. വയനാട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് എം എ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മെൽവിൻ, ക്ലബ് പ്രസിഡന്റ് എം ദേവസ്യ, ജോയിന്റ് സെക്രട്ടറി ബിന്ദു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി പേർ മത്സരത്തിൽ പങ്കാളികളായി.

വാഹനാപകടത്തിൽ യുവാവ് മരിച്ചു.
കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം