വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് നീളുന്നു. കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളിലൊന്നും ആവശ്യപ്പെട്ട കേന്ദ്രസഹായം ലഭ്യമായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തി. അടിയന്തരസഹായം ലഭിക്കില്ലെന്ന സൂചനയാണ് കഴിഞ്ഞദിവസം രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയതും. ജൂലൈ 29-ന് അർധരാത്രി കഴിഞ്ഞാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകള്‍ ഉള്‍പ്പെടുന്ന മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമറ്റം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഇല്ലാതായത്. കേരളത്തിന്റെ ചരിത്രത്തിലൊരിക്കലുമില്ലാത്ത ദുരന്തമായിരുന്നു മുണ്ടക്കൈയില്‍ ഉണ്ടായത്. എന്നാല്‍ ഈ ദുരന്തത്തെ കേന്ദ്രം ഇനിയും അതിതീവ്ര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം പലകുറി ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ പകപോക്കല്‍ സമീപനമാണ് കേന്ദ്രത്തിന്. ആഗസ്ത് 10-ന് വയനാട്ടില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടിയന്തര സഹായത്തിനുള്ള നിവേദനം മുഖ്യമന്ത്രി കൈമാറിയിരുന്നു. വിശദമായ അപേക്ഷ നല്‍കാനായിരുന്നു നിർദേശം. ആഗസ്ത് 17-ന് വിശദനിവേദനം നല്‍കി. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിക്കുന്നതല്ലാതെ സഹായം എത്തുന്നില്ല. കേരളം നല്‍കിയ വിശദമായ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നതേയുള്ളു. 2219.033 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്ര മാനദണ്ഡപ്രകാരം കുറഞ്ഞ തുകയേ അനുവദിക്കാൻ സാധ്യതയുള്ളൂ. 2012 ലെ ഉരുള്‍പൊട്ടല്‍, വരള്‍ച്ച, 2016-17 വരള്‍ച്ച, ഓഖി ദുരന്തം, 2018-ലെ പ്രളയം എന്നിവയില്‍ കേരളം ആവശ്യപ്പെട്ടതിന്റെ ചെറിയ ശതമാനമാണ് അനുവദിച്ചത്. 2019-ലെ പ്രളയം, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, 2013-ലെ ഉരുള്‍പൊട്ടല്‍ എന്നിവയില്‍ കേന്ദ്രം സഹായിച്ചില്ല. 2019-20ല്‍ പ്രളയം, ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും എൻഡിആർഎഫില്‍നിന്ന് സഹായമുണ്ടായില്ല.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ